6/10/25
കാസര്‍ഗോഡ് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍ത്തിവെച്ച മൈം വീണ്ടും അരങ്ങില്‍ അവതരിപ്പിച്ചു. പലസ്തീന്‍ മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ സദസില്‍ എത്തി.
കഴിഞ്ഞ ദിവസം പലസ്തീന്‍ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവയ്ക്കുകയിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ അനുകൂല മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകര്‍ കര്‍ട്ടന്‍ താഴ്ത്തി. കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിര്‍ത്തിവച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്ത് മൈം അവതരിപ്പിച്ചു.