6/10/25
മസ്‌കത്ത് ∙ ഒമാനിൽ അധ്യാപക തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. അധ്യാപകർക്ക് ആഭ്യന്തര കരാർ അവസരങ്ങളുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അധ്യാപക ഒഴിവുകളുണ്ടെന്നാണ് പ്രചരിക്കുന്നത്.