6/10/25
ചെന്നൈ: നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹത്തെ കാണാതായി. തമിഴ്‌നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്.
ബംഗളൂരുവില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഷേര്‍യാറിനെ വാണ്ടല്ലൂരിലേക്ക് കൊണ്ടുവന്നത്. വ്യാഴാഴ്ച സഫാരി മേഖലയിലേക്ക് തുറന്നുവിട്ട സിംഹം തിരികെ കൂട്ടിലേക്ക് മടങ്ങിയെത്താതിരുന്നതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. 50 ഏക്കര്‍ വിസ്തീര്‍ണമുള്ള സഫാരി മേഖലയിലാണു സിംഹം കാണാതായത്.