6/10/25
ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഡിസ്കൗണ്ട് സെയിൽ! 35% വരെ വിലക്കുറവിൽ സ്വന്തമാക്കാം പ്രമുഖ കമ്പനികളുടെ ഓഹരികൾ. ദീപാവലിക്ക് മുന്നോടിയായി, നിഫ്റ്റി50ലെ കമ്പനികളുടെ ഓഹരികളിൽ മിക്കവയും തന്നെ കഴിഞ്ഞ ഒരുവർഷത്തിനിടെ (52-ആഴ്ച) താഴെപ്പോയത് 7 മുതൽ 35% വരെയാണ്. അതായത്, കുറഞ്ഞവിലയിൽ ഇവ വാങ്ങാനുള്ള അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്.