6/10/25
മലപ്പുറം∙ ഇന്ത്യൻ മൈതാനങ്ങളെ ഫുട്ബോൾ നക്ഷത്രങ്ങളുടെ താരാപഥമാക്കി മാറ്റി ലയണൽ മെസ്സിക്കു മുൻപേ ക്രിസ്റ്റ്യാനോ റൊണാൾഡോയും വരുന്നു. ഏഷ്യൻ ചാംപ്യൻസ് ലീഗ് 2–ന്റെ ഗ്രൂപ്പ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും എഫ്സി ഗോവയും 22ന് ഫറ്റോർദ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഗോവയുമായുള്ള മത്സരത്തിനുള്ള അൽ നസ്റിന്റെ സാധ്യതാ ലൈനപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുമുണ്ട്. യാത്രയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീസ രേഖകൾ അൽ നസ്‌ർ കൈമാറിയതായി എഫ്സി ഗോവ അധികൃതർ സ്ഥിരീകരിച്ചു.