7/10/25
റിയാദ് ∙ സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്കാരിക വേദി ആചരിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.