7/10/25
റിയാദ് ∙ ഉംറ വീസകൾക്കുള്ള ചട്ടങ്ങളിൽ സൗദി അറേബ്യ മാറ്റം വരുത്തി. സൗദിയിൽ ഇഖാമയുള്ളവർക്ക് അഞ്ചു പേരെ വരെ ഒരേ സമയം ഉംറക്കായി വീസയിൽ കൊണ്ടുവരാൻ അനുവദിക്കും എന്നതാണ് ശ്രദ്ധേയമായ മാറ്റം. അബ്ഷർ ഓൺലൈൻ പ്ലാറ്റ്‌ഫോം മുഖാന്തിരം നടപടികൾ പൂർത്തിയാക്കാനും സാധിക്കും വിധമാണ് മാറ്റം വരുത്തിയിരിക്കുന്നത്.