7/10/25
ദുബായ് ∙ ലോകത്തിന്റെ വിസ്മയകാഴ്ചകൾ തീർത്ത് ദുബായിലെ ഗ്ലോബൽ വില്ലേജ് അതിന്റെ 30-ാം സീസൺ ആരംഭിക്കുമ്പോൾ സന്ദർശകരെ കാത്തിരിക്കുന്നത് കണ്ണിനും മനസ്സിനും കുളിരേകുന്ന ഒട്ടേറെ പുതിയ പരിപാടികളാണ്. ഈ മാസം 15ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിലെ പ്രധാന ആകർഷണങ്ങൾ ഓരോ സഞ്ചാരിയെയും കാവ്യാത്മകമായ ഒരു ലോകയാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോകും.