7/10/25
കുവൈത്ത് സിറ്റി ∙ വ്യാജ ബിരുദധാരികളെ പിടികൂടുന്നതിന് പുതിയ നിയമവുമായി കുവൈത്ത്. നിയമലംഘകർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ വരെ പിഴയുമാണ് ശിക്ഷ. ജോലിയിൽനിന്ന് പിരിച്ചുംവിടും. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിക്കുകയും പ്രമോഷൻ നേടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്. തൊഴിൽ വിപണി സംരക്ഷിക്കുക, ബിരുദ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഉറപ്പാക്കുക, സാമ്പത്തിക, പ്രഫഷനൽ നേട്ടങ്ങൾക്കായി സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം.