8/10/25
ഭരണ സ്വാധീനമുപയോഗിച്ച് സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാൻ കെ.ടി ജലീലിന്റെ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജിൽ ജോലി ചെയ്ത സമയത്തെ സർവീസ് ബുക്ക് തിരുത്തിക്കാനാണ് ശ്രമം. പി.എസ്.എം.ഒ കോളജിൽ പ്രൊഫ റായിരുന്ന കെ.ടി ജലീൽ 2021 മാർച്ച് 13-ന് രാജിവെച്ചിരുന്നു.
2024 ആഗസ്ത് 13-ന് പി.എഫിലെ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു. സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന അക്കാലത്തെ നിയമപ്രകാരമായിരുന്നു രാജി. ജോലി രാജിവെച്ച് കൃത്യം ഒരു മാസം പിന്നിട്ടതോടെ നിയമന അഴിമതി കേസിൽ ലോകായുക്ത നടപടിയെ തുടർന്ന് ജലീലിന് മന്ത്രി സ്ഥാനവും രാജിവെക്കേണ്ടി വന്നു. ജലീലിന്റെ രാജി മാനേജർ സ്വീകരിച്ചിരുന്നു. ഇതോടെ പെൻഷനുൾപ്പെടെ ലഭിക്കാത്ത സാഹചര്യമായപ്പോഴാണ് രാജി തിരുത്താൻ ശ്രമം തുടങ്ങിയത്