8/10/25
ജിദ്ദ ∙ നിനച്ചിരിക്കാത്ത നേരത്ത് ഖത്തറിൽ വച്ചുണ്ടായ അപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടമായെങ്കിലും തൃശൂർ സ്വദേശി ഇസ്മായിൽ യൂസഫിന്റെ ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല. ലോകം മുഴുവൻ കറങ്ങുന്ന ഇസ്മായിൽ യൂസഫ് കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് സൗദിയിലുമെത്തി. ഉംറ നിർവഹിക്കുന്നതിനാണ് സ്വയം കാറോടിച്ച് ഇസ്മായിൽ യൂസഫ് ഖത്തറിൽനിന്ന് റിയാദ് വഴി മക്കയിലെത്തിയത്. ദോഹയിൽനിന്ന് റിയാദിലേക്ക് വിമാനത്തിലെത്തിയ ഇസ്മായിൽ അവിടെനിന്ന് കാർ വാടകയ്‌ക്കെടുത്താണ് ജിദ്ദ വഴി മക്കയിലേക്കും തിരിച്ചും യാത്ര ചെയ്തത്.