8/10/25
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ 2 മാസത്തേക്കു കണ്ടുകെട്ടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. അശ്രദ്ധമായ ഡ്രൈവിങ്, മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തൽ, അശാസ്ത്രീയമായി വാഹനങ്ങളെ മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയാണ് കടുത്ത നടപടി.