8/10/25
മനാമ ∙ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സല്ലാഖിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ 'പൂവേ പൊലി 2025' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, നാടൻ കളി മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉൾപ്പടെ ക്രമീകരിച്ചിരുന്ന പരിപാടി വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പി. വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു