8/10/25
ചെന്നൈ ∙ 41 പേർ മരിച്ച കരൂർ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിൽ സമ്മർദത്തിലായ വിജയ്‌യെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കി. ബിജെപി നേതൃത്വത്തിന്റെ വിശ്വസ്തനും തമിഴ്‌നാടിന്റെ ചുമതലയുമുള്ള കേന്ദ്രമന്ത്രി മുരളീധർ മോഹോളിനെയാണ് ദൗത്യത്തിനായി നിയോഗിച്ചത്