8/10/25
തിരുവനന്തപുരം ∙ പഞ്ചാബിൽ ഇന്ന് ആരംഭിക്കുന്ന സീനിയർ വനിതാ ട്വന്റി20 ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ സജന സജീവൻ നയിക്കും. 19 വരെയാണു കേരളത്തിന്റെ മത്സരങ്ങൾ. ഉത്തർപ്രദേശുമായാണു കേരളത്തിന്റെ ആദ്യ മത്സരം. സജനയ്ക്കു പുറമേ ഇന്ത്യൻ താരം ആശ ശോഭനയും ടീമിലുണ്ട്.
അതിഥി താരങ്ങളായി തെലങ്കാനയിൽനിന്നു വി.പ്രണവി ചന്ദ്രയും മധ്യപ്രദേശിൽനിന്നു സലോണി ഡങ്കോറും ഇക്കുറി ടീമിലുണ്ട്. മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രിമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ ദേവിക പൽശികാറാണ് മുഖ്യ പരിശീലക.