9/10/25
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നായ ജൈറ്റെക്‌സ് അതിന്റെ അനുബന്ധ പരിപാടിയായ എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാറിനൊപ്പം അടുത്ത വർഷം ദുബായ് എക്‌സ്‌പോ സിറ്റിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.