9/10/25
ദുബായ്/ ന്യൂഡൽഹി ∙ ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്നത് വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. ഇന്നലെ( ബുധൻ) വൈകിട്ട് 148 യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ വിമാനം ഇറങ്ങിയപ്പോഴാണ് ലഗേജ് ഇല്ലാത്ത വിവരം യാത്രക്കാർ അറിഞ്ഞത്.