9/10/25
മസ്‌കത്ത് ∙ സുഹാറിനെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന 'ഹഫീത് റെയില്‍' പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിര്‍മാണം ആരംഭിച്ചു. ബുറൈമി ഗവര്‍ണറേറ്റിലെ ഹജര്‍ പര്‍വതനിരകളിലാണ് തുരങ്കം നിര്‍മിക്കുന്നത്. തുടര്‍ന്ന് ട്രാക്ക് രൂപവത്കരണം, റെയില്‍ സ്ഥാപിക്കല്‍, തുരങ്കങ്ങള്‍ക്കുള്ളില്‍ റെയില്‍വേ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ നടക്കും.