10/10/25
കൊച്ചി: ശബരിമലയിൽ തിരിമറി നടന്നിട്ടുണ്ട് എന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ആറ് ആഴ്ചകൾകൊണ്ട് പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കണം. രണ്ടാഴ്ചകൾ കൂടുമ്പോൾ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ സംഘം മറ്റാർക്കും റിപ്പോർട്ടുകൾ കൈമാറേണ്ടതില്ലെന്നും കോടതി അറിയിച്ചു. സംസ്താന പൊലീസ് മേധാവിയെ കേസിൽ കക്ഷി ചേര്‍ത്തു.
ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. 2019ൽ കൊണ്ടുവന്നത് സ്വർണപ്പാളിയാണ്. അത് പിന്നീട് എങ്ങനെയാണ് ചെമ്പ് പാളി എന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ദേവസ്വം കമ്മീഷറുടെ ഇത്തരം തീരുമാനം സംശയകരം. അടിമുടി ദുരൂഹതയാണെന്നും കോടതി പറഞ്ഞു.