10/10/25
തളിപ്പറമ്പ്: നഗരത്തില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്റിന് സമീപം ദേശീയപാതയോട് ചേര്‍ന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.