10/10/25
ഷിംല∙ സ്കൂൾ അധ്യാപകൻ എഴുതി നൽകിയ ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റ്; ചെക്ക് സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടനടി നടപടിയെടുത്തു. അടിച്ചുകൊടുത്തു അധ്യാപകന് സസ്പെൻഷൻ. എന്നാൽ, സസ്പെൻഷൻ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ ഒരു കൂമ്പാരം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതു പോലും തെറ്റിച്ചു. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും വൈറലായി. ഹിമാചൽ പ്രദേശിലാണു സംഭവം. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.