10/10/25
മസ്‌കത്ത് : തദ്ദേശീയരായ യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി സ്വദേശിവൽക്കരണ നയങ്ങൾ കടുപ്പിച്ച് ഒമാൻ. രാജ്യത്തുള്ള മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവൃത്തി ആരംഭിച്ച് വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെ എങ്കിലും നിയമിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിയമപ്രകാരം ചെറിയ കമ്പനികളും സ്വദേശിവൽക്കരണത്തിന്റെ പരിധിയില്‍ വരും.
വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം നടപ്പാക്കുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം ജീവനക്കാരന്റെ വിശദാംശങ്ങള്‍ സാമൂഹ്യ സുരക്ഷാ നിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ എല്ലാ കമ്പനിയ്ക്കും പുതിയ നിര്‍ദേശം ബാധകമാണ്. പ്രമേയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസംമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും കാലാവധി നിശ്ചയിക്കുക.