10/10/25
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 2029 ഡിസംബറോടെ ബുള്ളറ്റ് ട്രെയിനിന്റെ മുഴുവൻ പദ്ധതി പൂർത്തിയാകുമെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.
ബുള്ളറ്റ് ട്രെയിൻ സൂറത്തിൽ നിന്ന് ബിലിമോറ വരെയാണ് സർവീസ് നടത്തുക. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി തുടങ്ങിയ 12 സ്റ്റേഷനുകളാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.