11/10/25
വെഞ്ഞാറമൂട്: മേൽപ്പാല നിർമാണം രണ്ടാംഘട്ട പൈലിങ് ആരംഭിക്കുന്നതിനാൽ ശനിയാഴ്ചമുതലുള്ള വാഹന ഗതാഗതം ക്രമീകരിക്കുന്നു. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കന്യാകുളങ്ങര ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് മംഗലപുരം വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം. തിരുവനന്തപുരം ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ പിരപ്പൻകോട്–- പാലാംകോണം വഴി നാഗരുകുഴി സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി അമ്പലമുക്ക് വഴി പോകണം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്റെ മുൻഭാഗംവഴി വെഞ്ഞാറമൂട് മാർക്കറ്റ് ഭാഗത്ത് യാത്രക്കാരെ ഇറക്കി നാഗരുകുഴി– പിരപ്പൻകോട് വഴി പോകണം. കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾ കാരേറ്റ്– ആലങ്കോട് വഴി ആറ്റിങ്ങൽ എൻഎച്ച് റോഡിലൂടെ പോകണം