11/10/25
തിരുവനന്തപുരം∙ മണ്ണന്തലയില്‍ അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. മണ്ണന്തല പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണു മരിച്ചത്. സഹോദരിയുടെ മകനും നിരവധി കേസുകളില്‍ പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് രാജേഷ് സുധാകരനെ അടിച്ചതെന്നാണു കരുതുന്നത്. രാജേഷും സുധാകരനും ഒരു വീട്ടിലാണു താമസിച്ചിരുന്നത്