11/10/25
റിയാദ് ∙ റിയാദ് നഗരത്തിന്റെ പകലിരവുകളെ സാന്ദ്രമാക്കാനായി പുതു കൗതുക വിസ്മയകാഴ്ചകളൊരുക്കിയ കലാസാംസ്കാരിക പരേഡുമായി ഇത്തവണത്തെ റിയാദ് സീസൺ 2025 തുടക്കം. വൈകിട്ട് 4 മണിയോടെ ആരംഭിച്ച ഉദ്ഘാടന പരേഡിന്റെ വീഥിയായ കിങ്ഡം അരീനയ്ക്കും ബൊളിവാർഡ് വേൾഡിനും ഇടയിൽ ഉച്ചകഴിഞ്ഞതൊടെ പ്രായഭേദമന്യേ അദ്ഭൂതപൂർവ്വമായ വൻജനാവലിയാണ് കാഴ്ചകൾക്ക് സാക്ഷിയാവാനെത്തിയത്.