11/10/25
ഇന്ന് ഗൂഗിള്‍ തുറന്നവര്‍ക്ക് വാഴയിലയില്‍ വിളമ്പിയ ഇഡലിയും സാമ്പാറും ചമ്മന്തിയും നിറഞ്ഞ രുചികരമായ കാഴ്ചയായിരുന്നു വരവേല്‍പ്പ്. ദക്ഷിണേന്ത്യയുടെ പ്രധാന പ്രഭാതഭക്ഷണമായ ഇഡലിക്കായി ഗൂഗ്ള്‍ ഈ വിഭവ സമൃദ്ധമായ ഡൂഡ്ല്‍ അവതരിപ്പിച്ചത്.
ഗൂഗിള്‍ ലോഗോയിലെ ഓരോ അക്ഷരവും വിഭവങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് അക്ഷരം ‘ജി’ അരി, ആദ്യത്തെ ‘ഒ’ വെള്ള നിറത്തിലുള്ള കറിയും( ഇഡലിക്കൊഴിച്ചുകൂടാന്‍ കഴിയാത്ത ചമ്മന്തിയാകാനാണ് സാധ്യത), രണ്ടാമത്തെ ‘ഒ’യില്‍ പാരമ്പരാഗതമായി ഇഡലി ഉണ്ടാക്കുന്ന പാത്രവും, ‘ജി’യില്‍ ഇഡലികളും ‘എല്‍’ സാമ്പാറും മറ്റൊരു കറിയും അവസാന അക്ഷരമായ ‘ഇ’ ഒരു സൈഡ് ഡിഷ്, ഇങ്ങനെയാണ് ഡൂഡ്ല്‍ അവതരിപ്പിച്ചിരിക്കുന്നത്.