11/10/25
പച്ചനുണകൊണ്ട് കെട്ടിപ്പൊക്കിയ ആരോപണങ്ങൾ, ഒറ്റയടിക്ക് കൊഴിഞ്ഞുപോയത് 100 ബില്യൻ ഡോളർ! സുമാർ 8 ലക്ഷം കോടി രൂപ. സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയ്ക്ക് എങ്ങനെ ഒരു കമ്പനിയുടെ തലവര തിരുത്തിയെഴുതാമെന്നതിന്റെ തെളിവ്... ഒരിടവേളയ്ക്കുശേഷം വീണ്ടും ഹിൻഡൻബർഗ് റിസർച്ചിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രംഗത്ത്.
മുംബൈയിൽ വിസ്‍ലിങ് വുഡ്സ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഗൗതം അദാനിയുടെ പ്രതികരണം.