13/10/25
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാൽ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 16ന് ആരംഭിക്കുന്ന യാത്രയ്ക്ക് അനുമതി വൈകുന്നത് ചര്‍ച്ചയായിരുന്നു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഗൾഫ് പര്യടനത്തിന് ഉണ്ടാകും. സൗദി യാത്ര മറ്റൊരു തീയതിയിലേക്കു മാറ്റും