13/10/25
റിയാദ് ∙ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, മലാസിലുള്ള അൽ മാസ് റസ്റ്ററന്‍റ് ഹാളിൽ അംഗങ്ങൾക്ക് വേണ്ടി നോർക്ക ക്യാംപ് സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ഉവൈസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.