13/10/25
ദോഹ ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഈ മാസം 30ന് ഖത്തറിലെത്തും. ഖത്തറിലെ മലയാളി സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കുമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.ലോക കേരളസഭയുടെയും ഖത്തറിലെ മലയാളം മിഷന്റെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടി. മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം നാളെ (ഒക്ടോബർ 14) ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ വൈകിട്ട് ഏഴരക്ക് ദോഹയിലെ ഐസിസി അശോക ഹാളിലാണ് സ്വാഗതസംഘ രൂപീകരണ യോഗം.