13/10/25
മസ്കത്ത്∙ അൽ ബുസൈദ് രാജവംശത്തിന്റെ 280-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ നാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. സ്വർണ്ണത്തിലും വെള്ളിയിലുമുള്ള രണ്ട് സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്. അൽ ബുസൈദ് ഭരണാധികാരികളുടെ ശക്തമായ നേതൃത്വവും നവോത്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്കും രാഷ്ട്രീയ സ്ഥിരതയുടെ ആഴവും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ നാണയങ്ങളെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.