13/10/25
സിഡ്നി∙ സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ ദന്തഡോക്ടറായ സഫുവാൻ ഹാസികിൽ നിന്ന് ചികിത്സ തേടിയവർ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി ഉൾപ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഡോക്ടർ പ്രാക്ടീസ് നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ഈ നിർദ്ദേശം നൽകിയത്.