15/10/25
റിയാദ്∙ സൗദി അറേബ്യയിൽ വിഡിയോ ഗെയിം വ്യവസായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 102% വളർച്ച കൈവരിച്ചതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ വിനോദ മേഖലയിലെ നിക്ഷേപങ്ങൾ വർധിച്ചുവരുന്നതായും ആധുനിക സംവേദനാത്മക സാങ്കേതികവിദ്യകൾക്ക് പ്രാദേശിക വിപണിയിൽ ആവശ്യക്കാർ ഏറിയതായും കണക്കുകൾ വ്യക്തമാക്കുന്നു.