21/10/25
റിയാദ് ∙ ജിദ്ദയിൽ നിന്നും കേവലം 4 മണിക്കൂർ കൊണ്ട് റിയാദിൽ എത്താൻ കഴിയുന്ന ഹൈസ്പീഡ് ലാൻഡ് ബ്രിഡ്ജ് റെയിൽവേ വരുന്നു. ജിദ്ദയ്ക്കും റിയാദിനുമിടയിൽ ഏകദേശം 900 കിലോമീറ്റർ ദൂരത്തിൽ പുതിയ റെയിൽപാളം വരുന്നതൊടെ യാത്രകൾ കൂടുതൽ എളുപ്പമാകും. നിലവിൽ ജിദ്ദയിൽ നിന്നും ബസ് സർവീസുകളെ ആശ്രയിച്ച് റിയാദിലേക്ക് പോകുന്നതിന് ഏകദേശം12 മണിക്കൂറോളം യാത്രാസമയാണ് വേണ്ടി വരുന്നത്. ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യാത്രാസമയം 4 മണിക്കൂറായി കുറയുന്നതിനൊപ്പം ശാരീരിക ക്ലേശമില്ലാതെ സുഖകരമായ സഞ്ചാരവും ലഭിക്കും.