21/10/25
അബുദാബി/ദോഹ ∙ ഫിഫ ലോകകപ്പ് 2026ന് ഖത്തർ യോഗ്യത നേടിയപ്പോൾ, ആ സ്വപ്‌നം യാഥാർഥ്യമാക്കാൻ കാത്തിരുന്ന യുഎഇ ആരാധകരുടെ നെഞ്ച് പിടഞ്ഞു. നിർണായകമായ ഏഷ്യൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ യുഎഇയെ 2-1ന് കീഴടക്കിയാണ് ഖത്തർ ചരിത്രം കുറിച്ചത്. എന്നാൽ ഹൃദയം തകർന്ന ഈ തോൽവിയിലും യുഎഇയുടെ ഫുട്‌ബോൾ പ്രേമികൾ തങ്ങളുടെ ടീമിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കട്ടയ്ക്ക് കൂടെ നിന്നു