21/10/25
മസ്‌കത്ത് ∙ ഒക്ടോബർ 24ന് മസ്‌കത്ത് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം, ഈ വരുന്ന ഒക്ടോബർ 23, 24, 25 തീയതികളിലായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ (ഐസിഎഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.