22/10/25
ദുബായ്: അർഹരായ സംരംഭകർക്കായി ട്രേഡ്‌മാർക്ക് സേവന ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതായി യുഎഇയിലെ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയം. ദേശീയ ചെറുകിട-, ഇടത്തരം വ്യവസായ പദ്ധതിയിൽ അംഗങ്ങളായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഇളവ്. പുതിയ ഭേദഗതിപ്രകാരം വിശേഷ ആവശ്യക്കാരായവർക്ക് ട്രേഡ്‌മാർക്ക് സേവന ഫീസ് പൂർണമായും ഒഴിവാക്കി. മൊത്തം 28 സേവനങ്ങൾക്കുള്ള ഫീസുകൾ പുതുക്കിയതായും മന്ത്രാലയം അറിയിച്ചു. ചില ഫീസ് പരിഷ്‌കരിക്കപ്പെട്ടതോടൊപ്പം പുതിയ സേവനങ്ങളും ചേർത്തിട്ടുണ്ട്.