23/10/25
റിയാദ് ∙ സൗദി അറേബ്യയിൽ പൊതുഗതാഗത ബസ് സർവീസുകൾക്ക് ജനപ്രീതീ വർധിക്കുന്നതായി കണക്കുകൾ. സൗദിയിലെ വിവിധ നഗരങ്ങളിൽ പൊതുഗതാഗത ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ ആകെ എണ്ണം 24.6 ദശലക്ഷമായി ഉയർന്നുവെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ വ്യക്തിപരമായി ഹ്രസ്വ, ദൂര യാത്രകൾക്കായി പൊതുഗതാഗത ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയരുന്നത് കൂടുതൽ ജനകീയമാകുന്നതിന് ഉത്തമ സൂചനയാണ്.