24/10/25
കോട്ടയം∙ രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കൾ ബൈക്കിലെത്തി. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന ആൾക്കു മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. പൊലീസ് തടയാൻ ശ്രമിക്കുന്നതും, യുവാക്കൾ പൊലീസുകാർക്കിടയിലൂടെ പാഞ്ഞു പോകുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.