24/10/25
ബിരുദത്തിന്റെയോ ബിരുദാനന്തര ബിരുദത്തിന്റെയോ അവസാന പരീക്ഷ എന്ന കേൾക്കുന്നത് ചില്ലറ സമാധാനമല്ല തരുന്നത്. നാലോ അഞ്ചോ വയസ്സിൽ തുടങ്ങി ഒന്നരയോ രണ്ടോ പതിറ്റാണ്ടിനടുത്ത് സമയമെടുത്ത് പഠനകാലം പൂർത്തിയാകുന്ന അവസരം. എന്നാൽ ചെന്നൈ സ്വദേശിയായ പ്രഫസർ ഡോ. വി. എൻ. പാർത്ഥിബന്റെ കാര്യം അങ്ങനെയല്ല. 44 വർഷങ്ങളായി അദ്ദേഹം തുടർച്ചയായി പഠിച്ചുകൊണ്ടേയിരിക്കുകയാണ്. അറിവിനോടുള്ള ഈ 'അത്യാർത്തി'യിലൂടെ ഇതിനോടകം ഡോ. പാർത്ഥിബൻ നേടിയെടുത്തത് 150നു മുകളിൽ ഡിഗ്രികളും ഡിപ്ലോമകളുമാണ്. അദ്ദേഹത്തിന്റെ യോഗ്യതകളുടെ പട്ടിക നിരത്തിയാൽ അത് ഒരു സർവകലാശാലയുടെ കോഴ്‌സ് കാറ്റലോഗ് പോലും തോറ്റു പോ