24/10/25
അമ്മയെ ഓർത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വികാര നിർഭരമായ കുറിപ്പ്. ഒരായുസ്സിന്റെ സന്തോഷങ്ങളും അനുഭവങ്ങളുമാർജിച്ച് ഒരുപാടു പേരുടെ അമ്മയായാണ് അമ്മയുടെ മടക്കമെന്ന് രമേശ് ചെന്നിത്തല സമൂഹമാധ്യമത്തിൽ കുറിച്ചു. വിദ്യാർർഥി രാഷ്ട്രീയ കാലത്ത് താങ്ങും തണലുമായി നിന്നത് അമ്മയാണെന്നും അമ്മയുടെ മരണത്തോടെ ഭൂമിയിലെ തന്റെ പൊക്കിൾക്കൊടി അറ്റുപോയെന്നും ചെന്നിത്തല കുറിച്ചു. ഒക്ടോബർ 20നാണ് രമേശ് ചെന്നിത്തലയുടെ അമ്മ എൻ. ദേവകിയമ്മ മരിച്ചത്.