25/10/25
കോട്ടയം∙ ഇന്നലത്തെ സൂര്യോദയത്തിൽ കോട്ടയം മെഡിക്കൽ കോളജ് തിളങ്ങി! സർക്കാർ മേഖലയിൽ സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജിന്റെ നേട്ടം രാജ്യത്തിനാകെ പ്രതീക്ഷയുമായി. മനുഷ്യശരീരത്തിലെ 3 പ്രധാന അവയവങ്ങൾ ഒരേ സമയം മാറ്റി വച്ചു എന്ന നേട്ടത്തിലേക്കാണു കോട്ടയം മെഡിക്കൽ കോളജ് ഇന്നലെ എത്തിയത്. രാജ്യത്തെ തന്നെ ആദ്യ നേട്ടം. ഒരു രാത്രി ഉറങ്ങാതിരുന്നാണ് മെഡിക്കൽ സംഘം ഈ നേട്ടത്തിലേക്ക് എത്തിയത്. അനീഷ് പകർന്ന ജീവൻ മറ്റു 3 പേരുടെ പ്രതീക്ഷയാകാൻ ആരോഗ്യ സംവിധാനങ്ങൾ എല്ലാം ഉറക്കമൊഴിഞ്ഞ് പ്രവർത്തിച്ചു.