28/10/25
കിങ്സ്റ്റൺ: മെലീസ ചുഴലിക്കാറ്റിൽ വിറച്ച് ജമെെക്ക. 280 കിലോമീറ്റർ വേഗതയിൽ ഇന്ന് കരതൊടും. കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലുമായി ഇതുവരെ നാല് പേര്‍ മരിച്ചു