28/10/25
തൃശൂര്‍: ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്‍ട്ടറുടെ തോളില്‍ കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും ആരോപണമുണ്ട്.
‘നീ കോ- സ്‌പോണ്‍സറോട് ചോദിക്കടാ..’ എന്നാണ് മന്ത്രി പറഞ്ഞത്. സീനുണ്ടാക്കാനാണോ എന്നു ചോദിച്ച് മന്ത്രിക്കൊപ്പമുണ്ടായിരുന്ന മുന്‍മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ ചാനല്‍ മൈക്കുകള്‍ തള്ളിമാറ്റുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ തിരിഞ്ഞു.