28/10/25
ദിലീപ് നായകനാകുന്ന മാസ് കോമഡി എന്റർടെയ്നർ ‘ഭഭബ’ ടീസർ എത്തി. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. മോഹൻലാലിന്റെ ശബ്ദത്തിലുള്ള ഡയലോഗിലാണ് ടീസർ അവസാനിക്കുന്നതും. ചിത്രം ഡിസംബർ 18ന് തിയറ്ററുകളിലെത്തും.നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം'. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു