• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
യുഎഇയിൽ ആറു മാസത്തിനുള്ളിൽ അറുപത് ലക്ഷം വിപിഎൻ ഡൗൺലോഡ്; 20 ലക്ഷം ദിർഹം വരെ പിഴ

28/10/25



ദുബായ് : വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ ലോകത്തിലെ തന്നെ മുന്നിലുള്ള രാജ്യമായി യുഎഇ മാറിയതായി റിപ്പോർട്ട്‌. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ രാജ്യത്ത് വിപിഎൻ സ്വീകരണ നിരക്ക് ഏറ്റവും ഉയർന്നതായാണ് സൈബർന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2020 മുതൽ 2025-ലെ ആദ്യ പകുതിവരെ യുഎഇയിലെ വിപിഎൻ സ്വീകരണ നിരക്ക് 65.78 ശതമാനം ആയിരുന്നു. ഖത്തർ (55.43 ശതമാനം), സിംഗപ്പൂർ (38.23 ശതമാനം), നൗറു (35.49 ശതമാനം), ഒമാൻ (31 ശതമാനം), സൗദി അറേബ്യ (28.93 ശതമാനം) എന്നിവയാണ് പിന്നാലെ വന്നത്. 2025ലെ ആദ്യ ആറുമാസത്തിനുള്ളിൽ മാത്രം യുഎഇയിൽ 61.1 ലക്ഷം വിപിഎൻ ആപ്പുകൾ ഡൗൺലോഡ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ 92 ലക്ഷം, 2023-ൽ 78 ലക്ഷം, 2022-ൽ 65 ലക്ഷം ഡൗൺലോഡുകളായിരുന്നു. ഇതേ വേഗത്തിൽ തുടർന്നാൽ ഈ വർഷം കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുമെന്നാണ് വിലയിരുത്തൽ.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.