• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
എസ്‌ഐആര്‍; ‘പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന്’: പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

10/01/2026

Editor

നീതിപൂര്‍ണമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം സുതാര്യമായ വോട്ടര്‍പട്ടികയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ കേവല വോട്ടര്‍ പട്ടിക ശുദ്ധീകരണം മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്നും പൗരത്വപരിശോധന കൂടി നടപ്പിലാക്കുന്നുണ്ടെന്നും നാം മനസ്സിലാക്കിയാതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഈ അവസരത്തില്‍ 18 വയസ്സ് തികഞ്ഞ എല്ലാ വോട്ടര്‍മാരും എസ്.ഐ.ആര്‍ പട്ടികയിലുണ്ടാവുമെന്ന് ഉറപ്പ് വരുത്താന്‍ നാം വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലങ്ങളില്‍ പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന് സംഘടിപ്പിക്കപ്പെടുന്നു. ഇതില്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ബൂത്ത് തലങ്ങളില്‍ മുഴുവന്‍ വോട്ടര്‍മാരെയും പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. പൗരാവകാശം ഉറപ്പുവരുത്താനുള്ള ഈ മഹത്തായ ഉദ്യമത്തില്‍ ജാതി മത ഭേദമന്യേ മുഴുവന്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ആപ്പും ഡിജിറ്റില്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്,’ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.