റിയാദ്: കേളി കലാസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി 'അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാംസ്ക്കാരിക കമ്മറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കേളി സാംസ്കാരിക കമ്മറ്റി അംഗം സുധീർ പോരേടം പ്രബന്ധം അവതരിപ്പിച്ചു. തിരഞ്ഞെടുക്കപെടുന്ന സർക്കാരുകൾ മാത്രമല്ല പൗരൻ്റെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റവും അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.