മുക്കം: സമൂഹമാധ്യമത്തിലൂടെ വ്യക്തിയധിക്ഷേപം നടത്തിയയാൾക്ക് മാപ്പ് നൽകി കേസ് ഒത്തുതീർപ്പാക്കി ലിന്റോ ജോസഫ് എംഎൽഎ. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. ശാരീരിക പരിമിതികളെ പരിഹസിച്ച അസ്ലം മുഹമ്മദിനോട് ക്ഷമിച്ച എംഎൽഎ, പരാതി പിൻവലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയത്.